പ്രണയത്തിന്‍റെ
പ്രഥമ പാഠങ്ങള്‍
പഠിപ്പിച്ചു തരാം.
കരച്ചില്‍ പൊട്ടിയാലും
കരളു പൊട്ടിയാലും വേണ്ടില്ല,
കാതു കൂര്‍പ്പിച്ചു കേള്‍ക്കണം.
പ്രണയം ഒരു സമുദ്രമാണെന്ന്
ഞാന്‍ മുമ്പ് പറഞ്ഞിരുന്നല്ലോ
അതിലെ ആവേശത്തിന്‍റെ
തിരമാല മുറിച്ചു വരുന്നവര്‍ക്ക്
ചുംബിക്കാന്‍ ഒരു ചുണ്ടു മാത്രം
കൊടുക്കണം
അടപ്പൂരി കൈയിലൊളിപ്പിച്ചിട്ട്
പേന കടം കൊടുക്കുന്ന പോലെ.
മറുചുണ്ടിനായി അവര്‍
വീണ്ടും വീണ്ടും വരണം.
രതിയുടെ പക്കമേളത്തിന്
കിതപ്പു കൂട്ട്.
കിനാവുകള്‍ ഭദ്രമായി
കിടപ്പു മുറിയില്‍
പൂട്ടി വയ്ക്കണം.
അത് പോലെ
നീലക്കണ്ണുകളില്‍ ആഴത്തില്‍ നോക്കി
പുഞ്ചിരിച്ചു നില്‍ക്കുമ്പോള്‍
കണ്ണുകള്‍ ചിമ്മിയിരിക്കാനും
ചുണ്ടുകള്‍ മുകളിലേയ്ക്ക് വിടര്‍ന്നു നില്‍ക്കാനും
പ്രത്യേകം പറയണ്ടല്ലോ.
പിരിയുമ്പോള്‍ ഓര്‍മ്മിക്കാന്‍
ഹൃദയത്തിന്‍റെ ഒരു പകര്‍പ്പ്.
മിടിപ്പും തുടിപ്പും
ഒരു കാരണവശാലും
പകര്‍ത്തരുത്.
ഇത്രയൊക്കെയേ ഉള്ളൂ,
അറിയാനും പകരാനും.
ചെക്ക്ബുക്കിനു പകരം
ചെവി മുറിച്ചു കൊടുത്തെന്ന
പഴി കേള്‍പ്പിക്കാന്‍
ഇട വരുത്തരുത്.
ഇട വരുത്തരുത്.
നിനക്കറിയാലോ,
എനിക്ക് ഹോബിയാണ്,
നെടുവീര്‍പ്പുകള്‍
ശേഖരിക്കുന്നതെന്ന്.
11 comments:
ചിലരെങ്കിലും ഹ്രദയം മുറിച്ച് കൊടുത്തിട്ട് ; ഹ്രദയമില്ലാണ്ട് പടികടന്ന്‍ വരുന്നവരായിയിട്ടുണ്ട് എങ്കിലും ,എല്ലാം വെറും ഹോബിയാണ് . മാംസത്തിന്റെ മണം പിടിക്കുക എന്ന ഹോബി .
കൂമാ...
ഇതാണ്
കവിത..
ഓരോ വാക്കിലും കവിത..
കനത്ത വരികള്‍..
'അതിലെ ആവേശത്തിന്‍റെ
തിരമാല മുറിച്ചു വരുന്നവര്‍ക്ക്
ചുംബിക്കാന്‍ ഒരു ചുണ്ടു മാത്രം
കൊടുക്കണം
അടപ്പൂരി കൈയിലൊളിപ്പിച്ചിട്ട്
പേന കടം കൊടുക്കുന്ന പോലെ.
മറുചുണ്ടിനായി അവര്‍
വീണ്ടും വീണ്ടും വരണം.'
ഞാനിനി എന്തു പറയാനാ...
Apt for our times...yet to acquire the skills n equipment to type in Mal...good reads..keep posting!!!
സമകാലിക പ്രണയത്തെ ആക്ഷേപത്തോടെ അവതരിപച്ചത് കൊള്ളാം , എന്നാലും ഇപ്പോഴും ഉണ്ട് കേട്ടോ ഹൃദയം കൊണ്ട് പ്രണയിക്കുന്നവര്‍ .......
kollam ishtamayi
അസ്സലായി. ഞാനൊന്ന് ചൊല്ലാന്‍ നോക്കട്ടെ.
പ്രണയപാഠങ്ങൾ ആയിരുന്നു ഇന്നത്തെ പ്രഭാത ഭക്ഷണം.. ഒരുകമന്റ് വഴി എത്തിപ്പെട്ടതാണ്..
ആ ചെക്ക്ബുക്കിനെയും ഹോബിയേയും മാറ്റിവെക്കാൻ വേറെ എന്തെങ്കിലുമുണ്ടോ.. ?
"പിരിയുമ്പോള്‍ ഓര്‍മ്മിക്കാന്‍
ഹൃദയത്തിന്‍റെ ഒരു പകര്‍പ്പ്.
മിടിപ്പും തുടിപ്പും
ഒരു കാരണവശാലും
പകര്‍ത്തരുത്."
നല്ല പാഠം.
സാദിക്ക്: ആത്മാര്‍ത്ഥതയില്ലായ്മ പ്രനയത്തില്‍ മാത്രമല്ല വാക്കിലും നോക്കിലും ഒക്കെ കുറയുകയാണ് അല്ലേ?
മുക്താര്‍: നല്ല വാക്കുകള്‍ക്ക് നന്ദി. വീണ്ടും വരുമല്ലോ.
Uma: വായിച്ച് കമന്‍റ് ഇട്ടതിനു നന്ദി. ഇപ്പോള്‍ മലയാളം ടൈപ്പ് ചെയ്യാന്‍ യന്ത്ര സംവിധാനമായതായി കാണുന്നല്ലോ.
Readers Dais: തീര്ച്ചയായും ഇപ്പോഴുമുണ്ട്. എല്ലായ്പ്പോഴും ഉണ്ടാവുകയും ചെയ്യും.
പച്ചമനുഷ്യന്‍, അനംഗാരി: വന്നു വായിച്ചതിനു നന്ദി. അനംഗാരിക്ക് ചൊല്ലാന്‍ പറ്റുമെന്നു തോന്നുന്നില്ല :( ഇപ്പൊഴും കവിതാ പാരായണം ബ്ലോഗ് ഉണ്ടോ?
ഇട്ടിമാളു: ചെക്കു ബുക്കും ഹോബിയും കല്ലു കടിക്കുന്നുണ്ടോ? പ്രണയത്തിനു വേണ്ടി ചെവി മുറിച്ചു കൊടുത്തതിനെ ചെക്കു പോലെ മുറിച്ചു കൊടുക്കുന്നതുമായി താരതമ്യം ചെയ്യാനായിട്ടാണ്. പകരം വാക്ക് ഒന്നും കിട്ടുന്നുമില്ല.
മുല്ലപ്പൂ: :) വന്നതിനും വായിച്ചതിനും. മഷിപ്പേന കടം കൊടുക്കുന്നത് മുല്ലപ്പൂവിന്‍റെ പോസ്റ്റില്‍ നിന്നും കടമെടുത്തതാണ്.
കണ്ടതിലും വായിച്ചതിലും സന്തോഷം
ha
Post a Comment