ഒരു വിവര്‍ത്തനം. സൂഫി മഹാ കവിയായ ജലാല്‍ അദ്ദീന്‍ റൂമിയുടെ ഉജ്ജ്വലമായ ഒരു കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. അനംഗാരിയെ അനുകരിച്ച് ഒരു ആലാപനവും ഒപ്പമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാന്‍ അഭ്യര്‍ഥന.
ആലാപനം കേള്‍ക്കാന്‍ ഇവിടെ:
powered by ODEO
എന്റെ ചുണ്ടുകളാല്‍ മിണ്ടുവതാര്?
പകലാകെ ചിന്തയിലുരുകുന്നു ഞാന്‍
രാവിലീ ചോദ്യങ്ങള്‍ ചോദിക്കുവാന്‍
എങ്ങു നിന്നെത്തി ഞാന്‍ ?
എന്തിതെന്‍ ദീപ്തമാം ആത്മ പ്രകാശം
അറിവില്ലൊരുത്തരം
എങ്കിലും അറിയുന്നതിത്രമാത്രം
ആത്മാവ് എങ്ങോ നിന്നെന്നില്‍ കുടിയേറിയെന്നും
അവിടേയ്ക്ക് ഒരിയ്ക്കല്‍ ഞാന്‍ മടങ്ങുമെന്നും
മറ്റേതോ
മദ്യശാലയില്‍ നിന്നു കടം കൊണ്ടതാമീ
മത്തും മദിരയും; തുണയായെത്തും ബോധം
മടക്കയാത്രയ്‌ക്കൊപ്പം
അത്രനാള്‍ ഇച്ചെറു കൂട്ടിരിക്കുന്ന
ദേശാടനം ചെയ്ത പക്ഷിയാകുന്നു ഞാന്‍
എങ്കിലും
വരുകയായ് ചിറകടിച്ചുയരേണ്ട നാളുകള്‍
ആരിതെന്‍ ചെവിയിലൂടെന്‍ മൊഴി കേള്‍ക്കുന്നൂ?
ആരിതെന്‍ ചുണ്ടാല്‍ കടംകഥ പാടുന്നൂ?
ഇന്നിനി ചോദ്യം തൊടുക്കാതെ വയ്യ:
എന്റെ കണ്ണുകളിലൂടെ നോക്കുവതാര്?
എന്താണെന്നിലെ തുടിയ്ക്കുമാത്മാവ്?
ഒരു കവിളുത്തരം നുണയുവാനായെങ്കില്‍
മദ്യത്തിന്‍ തടവറ തച്ചുതകര്‍ക്കുവാന്‍ .
വേണമെന്നാശിച്ചു വന്നതല്ല ഞാന്‍
ആവില്ല തോന്നുമാറിന്നു മടങ്ങുവാന്‍
ആരുടെ കൈപിടിച്ചെത്തിയതിവിടെ ഞാന്‍
പോകുമെന്‍ വീട്ടിലൊരിയ്ക്കല്‍ അവനൊപ്പം
പിന്നെയീ കവിത:
എന്തു കുറിക്കുമെന്നറിയാതെ, മുന്‍
നിശ്ചയമില്ലാതെയുതിരുന്ന വാക്കുകള്‍
വരികള്‍ക്കുമപ്പുറം മൌനി ഞാന്‍
അന്തര്‍മുഖന്‍
നമ്മുടേതല്ലേ വലിയൊരീ വീഞ്ഞു പാത്രം
കോരിക്കുടിക്കാന്‍ കപ്പുകളില്ലെന്നാലും
ഇല്ലതിന്‍ വേദനയല്‍പ്പവും നമ്മളില്‍
ഇല്ലതിന്‍ വേദനയല്‍പ്പവും. നമ്മളില്‍
പുലരികള്‍ , പിന്നെയീ സായന്തനങ്ങളും
പ്രഭ ചുരത്തുന്നൂ; ദ്യുതി പടര്‍ത്തുന്നൂ
നല്ല നാളൊരിക്കലും ഇല്ല വരില്ലെന്നവര്‍
ചൊല്ലുന്നതൊക്കെയും എത്രയോ സത്യം
എങ്കിലും
ഇല്ലതില്‍ വേദന തെല്ലും നമുക്കിനി
ഇല്ലതിന്‍ വല്ലായ്മ തെല്ലും നമുക്കിനി.
-- ജമാല്‍ അദ്ദീന്‍ റൂമി
Showing posts with label വിവര്‍ത്തനം. Show all posts
Showing posts with label വിവര്‍ത്തനം. Show all posts
യുണൈറ്റഡ് ഫ്രൂട്ട് കമ്പനി
“മാറുന്ന കാലഘട്ടത്തില്‍ എന്തായിരിക്കണം ഇടതുപക്ഷത്തിന്റെ പ്രവര്‍ത്തനമേഖല“ എന്നുള്ള സംവാദത്തില്‍ നിന്നും സംഭരിച്ച ഊര്‍ജ്ജമെടുത്ത് ഒരു തര്‍ജുമ ചെയ്തതാണ്. ബെന്നിയുടെ ബ്ലോഗിലെ ആ സംവാദം ഇവിടെ. പാബ്ലോ നെരൂദയുടെ ‘യുണൈറ്റഡ് ഫ്രൂട്ട് കമ്പനി’ എന്ന കവിതയുടെ ഒരു അരയ്ക്കാല്‍ വിവര്‍ത്തനം.
നെരൂദയും ബ്രഹതും ഒക്കെ അതി സുന്ദരമായി സച്ചിദാനന്ദന്‍ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അത്തരത്തിലുള്ള പരിഭാഷ എന്റെ വശം ഇല്ലാത്തതിനാല്‍ സ്വന്തമായി ഒരു കശാപ്പങ്ങു നിര്‍വഹിച്ചു. നെരൂദയുടെ കവിത വിരൂപമാക്കിയെങ്കില്‍ മാപ്പു ചോദിച്ചു കൊണ്ട്…
മൂല കൃതി സ്പാനിഷിലാണ്. (സ്പാനിഷ് എനിക്ക് അശേഷം വശമില്ല) ജോണ്‍ ഫെല്‍സ്റ്റിനര്‍ ( John Felstiner) അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തതാണ് ഞാന്‍ വീണ്ടും മലയാളത്തിലാക്കിയത്. (The Essential Neruda, Selected Poems, Edited by Mark Eisner, Published by City Lights). ഓരോ മൊഴിമാറ്റത്തിലും ചോരുന്നത് കവിതമാത്രമെന്ന് അറിയാഞ്ഞിട്ടല്ല.
തെറ്റുകള്‍ പൊറുക്കുക, ചൂണ്ടിക്കാട്ടുക.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനി – പാബ്ലോ നെരൂദ
ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.
അവരീ ദേശങ്ങളെ -
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ -
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു.
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ
കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.
ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി
എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.
ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല
വിഭാഗം: വിവര്‍ത്തനങ്ങള്‍
നെരൂദയും ബ്രഹതും ഒക്കെ അതി സുന്ദരമായി സച്ചിദാനന്ദന്‍ നമ്മെ പരിചയപ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അത്തരത്തിലുള്ള പരിഭാഷ എന്റെ വശം ഇല്ലാത്തതിനാല്‍ സ്വന്തമായി ഒരു കശാപ്പങ്ങു നിര്‍വഹിച്ചു. നെരൂദയുടെ കവിത വിരൂപമാക്കിയെങ്കില്‍ മാപ്പു ചോദിച്ചു കൊണ്ട്…
മൂല കൃതി സ്പാനിഷിലാണ്. (സ്പാനിഷ് എനിക്ക് അശേഷം വശമില്ല) ജോണ്‍ ഫെല്‍സ്റ്റിനര്‍ ( John Felstiner) അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തതാണ് ഞാന്‍ വീണ്ടും മലയാളത്തിലാക്കിയത്. (The Essential Neruda, Selected Poems, Edited by Mark Eisner, Published by City Lights). ഓരോ മൊഴിമാറ്റത്തിലും ചോരുന്നത് കവിതമാത്രമെന്ന് അറിയാഞ്ഞിട്ടല്ല.
തെറ്റുകള്‍ പൊറുക്കുക, ചൂണ്ടിക്കാട്ടുക.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനി – പാബ്ലോ നെരൂദ
ശംഖുനാദം മുഴങ്ങിയപ്പോള്‍
ഭൂമിയില്‍ എല്ലാം ഒരുക്കിയിരുന്നു.
പിന്നെ, യഹോവ ലോകത്തെ
കൊക്കൊക്കോള, ആനകോണ്ട, ഫോര്‍ഡ് …
കമ്പനികള്‍ക്കായി പകുത്തു കൊടുത്തു.
യുണൈറ്റഡ് ഫ്രൂട്ട് കമ്പനിയ്ക്ക്
അതിലേറ്റം ഇനിപ്പേറിയത്:
എന്റെ ലോകത്തിലെ മധ്യദേശത്തെ തീരം,
അമേരിക്കയുടെ തുടുത്ത അരക്കെട്ട്.
അവരീ ദേശങ്ങളെ -
വെറും വെള്ളരിക്കാപ്പട്ടണങ്ങള്‍ -
ഉറക്കമായ ജഡങ്ങള്‍ക്കു മുകളിലൂടെ,
ചങ്ങല പൊട്ടിച്ച് കലാപം നടത്തിയ
മഹാ ധീരന്മാര്‍ക്കു മുകളിലൂടെ,
വീണ്ടും മാമോദീസ മുക്കിയെടുത്തു.
പുതിയ പാവക്കൂത്തുകള്‍ സ്ഥാപിച്ചു.
ഹൃദയത്തിന്റെ സ്വാതന്ത്ര്യം നിരോധിച്ചു.
പരമാധികാരത്തിന്റെ
കിരീടങ്ങള്‍ വിതരണം ചെയ്തു.
അസൂയയെ അഭിനന്ദിച്ചു.
ഈച്ചകളുടെ ഏകാധിപത്യത്തെ
ക്ഷണിച്ചിരുത്തി:
സഹനത്താല്‍ തലകുനിഞ്ഞ രക്തവും
പഴച്ചാറുമൊട്ടുന്ന ഈച്ചകള്‍ ,
ചുടലമാടങ്ങളിലൂടെ മൂളിപ്പറക്കുന്ന
കുടിച്ചുന്മത്തരായ ഈച്ചകള്‍ ,
അഭ്യാസികളും കൌശലക്കാരുമായവ,
ഏകാധിപത്യത്തിനു പുകള്‍പെറ്റവ.
ചോരക്കൊതിയന്മാരായ ഈച്ചകളുമായി
വന്നൂ ഫ്രൂട്ട് കമ്പനി.
പാതിമുങ്ങിയ ഞങ്ങളുടെ പറമ്പുകളില്‍ നിന്ന്
തട്ടത്തിലേക്ക് നിധി കൂനകൂട്ടിയിടുമ്പോലെ
കടലില്‍ നങ്കൂരമിട്ട കപ്പലുകളിലേക്ക്
കാപ്പിയും പഴങ്ങളും വാരിക്കൂട്ടി
എപ്പൊഴോ
ഹാര്‍ബറുകളിലെ മധുരവെള്ളം നിറഞ്ഞ
ചതിക്കുഴികളില്‍ വീണുപോയ
ആദിവാസികളൊന്നാകെ
പുലര്‍ലമഞ്ഞില്‍ അടക്കം ചെയ്യപ്പെട്ടു.
ഒരു ദേഹമുരുളുന്നു.
പേരില്ലാത്ത ഒരു ജഡം.
ഉപയോഗിച്ചുപേക്ഷിച്ച ഒരക്കം.
ചവറ്റുകുട്ടയിലേക്കെറിഞ്ഞ
അഴുകിയ ഒരു പഴക്കുല
വിഭാഗം: വിവര്‍ത്തനങ്ങള്‍
Subscribe to:
Posts (Atom)
ഇരുട്ടത്ത് കാതോര്‍ത്ത്...