ഒരു വിവര്‍ത്തനം. സൂഫി മഹാ കവിയായ ജലാല്‍ അദ്ദീന്‍ റൂമിയുടെ ഉജ്ജ്വലമായ ഒരു കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. അനംഗാരിയെ അനുകരിച്ച് ഒരു ആലാപനവും ഒപ്പമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാന്‍ അഭ്യര്‍ഥന.
ആലാപനം കേള്‍ക്കാന്‍ ഇവിടെ:
powered by ODEO
എന്റെ ചുണ്ടുകളാല്‍ മിണ്ടുവതാര്?
പകലാകെ ചിന്തയിലുരുകുന്നു ഞാന്‍
രാവിലീ ചോദ്യങ്ങള്‍ ചോദിക്കുവാന്‍
എങ്ങു നിന്നെത്തി ഞാന്‍ ?
എന്തിതെന്‍ ദീപ്തമാം ആത്മ പ്രകാശം
അറിവില്ലൊരുത്തരം
എങ്കിലും അറിയുന്നതിത്രമാത്രം
ആത്മാവ് എങ്ങോ നിന്നെന്നില്‍ കുടിയേറിയെന്നും
അവിടേയ്ക്ക് ഒരിയ്ക്കല്‍ ഞാന്‍ മടങ്ങുമെന്നും
മറ്റേതോ
മദ്യശാലയില്‍ നിന്നു കടം കൊണ്ടതാമീ
മത്തും മദിരയും; തുണയായെത്തും ബോധം
മടക്കയാത്രയ്ക്കൊപ്പം
അത്രനാള്‍ ഇച്ചെറു കൂട്ടിരിക്കുന്ന
ദേശാടനം ചെയ്ത പക്ഷിയാകുന്നു ഞാന്‍
എങ്കിലും
വരുകയായ് ചിറകടിച്ചുയരേണ്ട നാളുകള്‍
ആരിതെന്‍ ചെവിയിലൂടെന്‍ മൊഴി കേള്‍ക്കുന്നൂ?
ആരിതെന്‍ ചുണ്ടാല്‍ കടംകഥ പാടുന്നൂ?
ഇന്നിനി ചോദ്യം തൊടുക്കാതെ വയ്യ:
എന്റെ കണ്ണുകളിലൂടെ നോക്കുവതാര്?
എന്താണെന്നിലെ തുടിയ്ക്കുമാത്മാവ്?
ഒരു കവിളുത്തരം നുണയുവാനായെങ്കില്‍
മദ്യത്തിന് തടവറ തച്ചുതകര്‍ക്കുവാന്‍ .
വേണമെന്നാശിച്ചു വന്നതല്ല ഞാന്‍
ആവില്ല തോന്നുമാറിന്നു മടങ്ങുവാന്‍
ആരുടെ കൈപിടിച്ചെത്തിയതിവിടെ ഞാന്‍
പോകുമെന് വീട്ടിലൊരിയ്ക്കല്‍ അവനൊപ്പം
പിന്നെയീ കവിത:
എന്തു കുറിക്കുമെന്നറിയാതെ, മുന്‍
നിശ്ചയമില്ലാതെയുതിരുന്ന വാക്കുകള്‍
വരികള്‍ക്കുമപ്പുറം മൌനി ഞാന്‍
അന്തര്മുഖന്
നമ്മുടേതല്ലേ വലിയൊരീ വീഞ്ഞു പാത്രം
കോരിക്കുടിക്കാന്‍ കപ്പുകളില്ലെന്നാലും
ഇല്ലതിന് വേദനയല്‍പ്പവും നമ്മളില്‍
ഇല്ലതിന് വേദനയല്‍പ്പവും. നമ്മളില്‍
പുലരികള്‍ , പിന്നെയീ സായന്തനങ്ങളും
പ്രഭ ചുരത്തുന്നൂ; ദ്യുതി പടര്‍ത്തുന്നൂ
നല്ല നാളൊരിക്കലും ഇല്ല വരില്ലെന്നവര്‍
ചൊല്ലുന്നതൊക്കെയും എത്രയോ സത്യം
എങ്കിലും
ഇല്ലതില് വേദന തെല്ലും നമുക്കിനി
ഇല്ലതിന് വല്ലായ്മ തെല്ലും നമുക്കിനി.
-- ജമാല്‍ അദ്ദീന്‍ റൂമി
27 comments:
ഒരു വിവര്‍ത്തനം. സൂഫി മഹാ കവിയായ ജലാല്‍ അദ്ദീന്‍ റൂമിയുടെ ഉജ്ജ്വലമായ ഒരു കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. അനംഗാരിയെ അനുകരിച്ച് ഒരു ആലാപനവും ഒപ്പമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാന്‍ അഭ്യര്‍ഥന.
ഇല്ലതില് വേദന തെല്ലും നമുക്കിനി
ഇല്ലതിന് വല്ലായ്മ തെല്ലും നമുക്കിനി
മനോഹരമായിരിക്കുന്നു.
"ആരിതെന്‍ ചെവിയിലൂടെന്‍ മൊഴി കേള്‍ക്കുന്നൂ?
ആരിതെന്‍ ചുണ്ടാല്‍ കടംകഥ പാടുന്നൂ?
ഇന്നിനി ചോദ്യം തൊടുക്കാതെ വയ്യ:
എന്റെ കണ്ണുകളിലൂടെ നോക്കുവതാര്?
എന്താണെന്നിലെ തുടിയ്ക്കുമാത്മാവ്?"
ചില സമയത്ത് ഈ ചോദ്യം വല്ലാതെ അലട്ടുന്നു,ഈ മനസ്സും ശരീരവും നമുക്ക് അവകാശപെട്ടതല്ലെന്ന തോന്നല്‍,ആര്‍ക്കോ കണക്ക് പറയേണ്ടി വരുമെന്ന് തോന്നല്‍.
നന്നായിരിക്കുന്നു ഈ സംരംഭം.
-പാര്‍വതി.
കൂമന്, നന്നായി ചൊല്ലിയിരിക്കുന്നു...
ചക്കരയ്ക്കും പാര്‍വതിയ്ക്കും പാപ്പാനും വളരെ നന്ദി. 800 കൊല്ലം മുന്‍പു ജീവിച്ചിരുന്ന കവിയാണ് റൂമി. അദ്ദേഹത്തിന്റെ ഈ കവിതയിലെ വരികള്‍ക്ക് ഭക്തി മാത്രമല്ല, നല്ല കാല്‍പ്പനികതയും തോന്നി.
ആര്‍ക്കെങ്കിലും അറിയുമോ എന്താണ് ODEO-ല്‍ ക്ലിക്ക് ചെയ്തിട്ടും ഡൌണ്‍ലോഡു ചെയ്യാനാകാത്തത് എന്ന്?
സോറി, മൂലകവിതയും മറ്റും കൊടുക്കാന്‍ വിട്ടു:
Who Says Words with my Mouth?
from Essential Rumi, translated by Coleman Barks. Amazon Link
ഈ ഇംഗ്ലീഷ് പതിപ്പാണ് ഞാന്‍ തര്‍ജ്ജമയ്ക്കായി ഉപയോഗിച്ചത്. ഇംഗ്ലീഷ് പരിഭാഷ താഴെ കൊടുത്തിരിക്കുന്നു:
Who Says Words with my Mouth?
All day I think about it, then at night I say it.
Where did I come from, and what am I supposed to be doing?
I have no idea.
My soul is from elsewhere, I'm sure of that,
and I intend to end up there.
This drunkenness began in some other tavern.
When I get back around to that place,
I'll be completely sober. Meanwhile,
I'm like a bird from another continent, sitting in this aviary.
The day is coming when I fly off,
but who is it now in my ear who hears my voice?
Who says words with my mouth?
Who looks out with my eyes? What is the soul?
I cannot stop asking.
If I could taste one sip of an answer,
I could break out of this prison for drunks.
I didn't come here of my own accord, and I can't leave that way.
Whoever brought me here will have to take me home.
This poetry. I never know what I'm going to say.
I don't plan it.
When I'm outside the saying of it,
I get very quiet and rarely speak at all.
We have a huge barrel of wine, but no cups.
That's fine with us. Every morning
we glow and in the evening we glow again.
They say there's no future for us. They're right.
Which is fine with us.
കൂമന്‍സ് : ഇത് മനോഹരം.കവിയരങ്ങ് എന്ന ബ്ലോഗില്‍ ഇത് ചൊല്ലിയിടാമോ?.അംഗമാകാന്‍ എനിക്ക് ഇ-തപാല്‍ അയക്കൂ.കവിയരങ്ങ് ഒരു നല്ല സംരംഭം ആകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
കൂമന്, കവിത ഓഡിയോ.കോമില് നിന്ന് പകര്‍ത്തിയതിന് ശേഷം അവിടെ നിന്ന് അറിയാതെയോ, അറിഞ്ഞോ നിക്കം ചെയ്യപ്പെട്ട് പോയത് കൊണ്ടാണ് ഇതു കാണാത്തത്. ഒരു വഴിയുണ്ട്. ഇവിടെ പറയാന്‍ ഒരു സമയം എടുക്കും. ഞാന്‍ കത്തയക്കാം.
കൂമന്‍സേ, നല്ല തര്‍ജ്ജമയും, കവിതയുടെ ഭാവം നന്നായി പ്രകാശിപ്പിക്കുന്ന ആലാപനവും! അഭിനന്ദനങ്ങള്‍.
കൂമന്‍സ്, സുന്ദരമായ ആലാപനം! മധുസുദനെന്റെ ആലാപനത്തിനെ ഓര്‍മ്മിപ്പിച്ചു. KANJ ന്റെ അടുത്ത മീറ്റിങ്ങിന് അവതരിപ്പിക്കാമല്ലോ.
റിനി, “മധുസുദനന്റെ”?
കൂമന്‍സ്, നന്നായി!
സന്തോഷ്,
“റിനി, “മധുസുദനന്റെ”?“?
കൂമന് ഭായ്
മനോഹരമായിരിക്കുന്നു ആലാപനവും വിവര്‍ത്തനവും
ശരിക്കും ഇഷ്ടപ്പെട്ടു.
ഇനിയും ചൊല്ലുമല്ലോ
:)
അനംഗാരി: വന്നതിനും കമന്റിട്ടതിനും സന്തോഷം. കവിയരങ്ങില്‍ പോസ്റ്റു ചെയ്യാന്‍ സതോഷമേയുള്ളു. sudhirkk അറ്റ്.ജീമെയില് എന്ന വിലാസത്തിലേയ്ക്കയയ്ക്കൂ. ഓഡിയോ ഹെല്പ്പും അതിലേയ്ക്കയച്ചാല് നന്നായിരുന്നു.
ബാബു: വളരെ നന്ദി, വീണ്ടും വന്നതിന്. കുറക്കാലമായല്ലോ ബൂലോഗത്ത് കണ്ടിട്ട്. ചുമരെഴുത്തില്‍ കുറച്ചു ദിവസമായി ഒന്നും കണ്ടില്ല.
റീനി: വന്ന് വായിച്ചതിനു നന്ദി. താങ്കള്‍ ന്യൂജഴ്സിയിലാണോ? ഞാന്‍ KANJ എന്നു കേള്‍ക്കുന്നതു തന്നെ ഈയടുത്താണ്. പ്രോഗ്രാമിനൊന്നും പോയിട്ടില്ല.
സന്തോഷേ. ആലാപനം കേട്ട് അഭിപ്രായമെഴുതിയതിനു നന്ദി. വീണ്ടും വരുമല്ലോ.
സന്തോഷ് സാറേ, പാപ്പാന് സാറേ, എന്റെ മാര്‍ക്ക് വട്ടപ്പൂജ്യമാണോ?
കൂമന്‍സ്, NJ യില്‍ അല്ല. പക്ഷെ KANJ ന് വന്നിട്ടുണ്ട്.
[കൂമന്‍സ്, ഓടോയ്ക്കു മാപ്പ്. റീനീ, എനിക്കു സന്തോഷ് ചോദിച്ചതു മനസ്സിലാകാത്തതിനാല്‍ സന്തോഷിനോടൊരു ചോദ്യചിഹ്നം ഇട്ടതാണ്. സന്തോഷാണ് റീനിക്കുനേരെ ചോദ്യചിഹ്നം ഇട്ടത് :-) ഇപ്പോ എല്ലാം ക്ലിയറായല്ലോ, അല്ലേ?]
"ആരിതെന്‍ ചെവിയിലൂടെന്‍ മൊഴി കേള്‍ക്കുന്നൂ?
ആരിതെന്‍ ചുണ്ടാല്‍ കടംകഥ പാടുന്നൂ?
ഇല്ലതില് വേദന തെല്ലും നമുക്കിനി
ഇല്ലതിന് വല്ലായ്മ തെല്ലും നമുക്കിനി.
വിവര്‍ത്തനവും ആലാപനവും മനോഹരമായിരിക്കുന്നു മാഷേ.
റിനി മാര്‍ക്ക് പൂജ്യമല്ല, അമ്പതിനമ്പതു തന്നെ. മധുസൂദനന് എന്ന് വിളിക്കുന്നതു കേട്ട് ചോദിച്ചു പോയതാണ്. ഇതേപ്പറ്റി എഴുതാനിരുന്നതുമാണ്.
നന്നായിരിക്കുന്നു കൂമന്‍സേ.....കേള്ക്കുന്നതിനൊപ്പമായിരുന്നു കവിത വായിച്ചത്...പുതുമയുള്ള ഒരു അനുഭവമായി തോന്നി...
“ഇല്ലതിന് വേദനയല്‍പ്പവും. നമ്മളില്‍
പുലരികള്‍ , പിന്നെയീ സായന്തനങ്ങളും
പ്രഭ ചുരത്തുന്നൂ; ദ്യുതി പടര്‍ത്തുന്നൂ ”
രാത്രികളും പകലുകളും നമ്മെ അതിജീവിക്കും എന്ന ബോധ്യം തന്നെയാവണം കവിതയെ/ജീവിതത്തിനെ ഏറ്റവും കൂടുതല്‍ ധൈര്യപ്പെടുത്തേണ്ടത് ...അല്ലേ...?
കൂമന്‍സ്, നല്ല വിവര്‍ത്തനവും ആലപനവും.
“നല്ല നാളൊരിക്കലും ഇല്ല വരില്ലെന്നവര്‍
ചൊല്ലുന്നതൊക്കെയും എത്രയോ സത്യം
എങ്കിലും
ഇല്ലതില് വേദന തെല്ലും നമുക്കിനി
ഇല്ലതിന് വല്ലായ്മ തെല്ലും നമുക്കിനി.“
ഇതു ഇംഗ്ലീഷുനേക്കാള് ഇഷ്ടപ്പേട്ടു.
ദിവാ: ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ഇനിയും ചൊല്ലിയാടാന്‍ ശ്രമിക്കാം. കവിതാലാപനം നടത്താന്‍ ഇരുന്നാല്‍ ഒരഞ്ചു വയസുകാരി മടിയില്‍ കയറി ഇരിയ്ക്കും. അവളുടെ ആലാപനവും സൂപ്പര്‍ ഇമ്പോസു ചെയ്ത് ബാക്ഗ്രൌണ്ടില് ഉണ്ടാവും എന്നു മാത്രം :)
വേണു: മാഷിനും കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി. വീണ്ടും വരുമല്ലോ.
ലാപുടേ: നന്ദി. ചാറ്റില്‍ പറഞ്ഞ പോലെ വീക്കെന്‍ഡില്‍ പോസ്റ്റു ചെയ്യാനിരുന്നതാണ്. എങ്കിലും പിന്നീട് ഉടനിടണമെന്നു തോന്നി.
ദുഃഖത്തെ അതിജീവിച്ചു മുന്നേറുന്ന ഒരു വെളിച്ചം റൂമിയുടെ ഈ കവിതയിലുണ്ടെന്ന് എനിക്കു തോന്നി. അതിനാലാണ് ഈ കവിതയെ തര്‍ജ്ജമ ചെയ്യാന്‍ വിചാരിച്ചത്. എന്തായാലും താങ്കള്‍ക്കും ഇഷ്ടപ്പെട്ടത് വളരെ സന്തോഷവും ആത്മവിശ്വാസവും തരുന്നു.
ഡാലീ: വീണ്ടും വന്നതിനും സമയമെടുത്ത് കവിത കേട്ടതിനും കമന്റെഴുതി പ്രോത്സാഹിപ്പിക്കുന്നതിനും ഒക്കെ വളരെ നന്ദി.
ഭംഗിയുള്ള വാക്കുകളും ഇമ്പമുള്ള ശബ്ദവും കൂമാ... ആസ്വദിച്ചൂ.
കുട്ടപ്പായി: വായിച്ചതിനും (കേട്ടതിനും) കമന്റിട്ടതിനും ഒരുപാടു നന്ദിയുണ്ട്. വീണ്ടും വരുക.
കൂമന്‍സ്
നന്നായിരിക്കുന്നു വിവര്‍ത്തനം
സൂഫികള്‍ .. പ്രവാചകര്‍ക്ക് അന്ത്യമുണ്ടായിട്ടില്ലെങ്കില് പ്രവാചകസ്ഥാനത്ത് നില്ക്കേണ്ടവര് ....
കാലം അവരെ കവികളാക്കി
കാലം അവരെ സംന്യാസിമാരാക്കി
വാക്കുകളില്ലൂടേയും വാചകങ്ങളില്ലൂടേയും അവര്‍ നട്ടത് നമ്മള് കാലങ്ങള്‍ക്ക് ശേഷവും കൊഴ്തെടുക്കുന്നു .. ഇനിയുമെത്ര വിളവെടുത്താലും തീരാത്തത്ര തന്നെ ഇനിയുമുണ്ട്
.... നന്ദി...
Nannayi cholliyirikkunnu,nalla sabdavum... looking forward for more..
Hi mates, how is everything, and what you want to say
regarding this piece of writing, in my view its in fact remarkable in support of me.
Here is my page - Bruchgold verkaufen
Post a Comment