ആപേക്ഷികം

നായ വാലിനോട് തട്ടിക്കയറി: നീയെന്തിനാണിങ്ങനെ സദാ ആടിക്കൊണ്ടിരിക്കുന്നത്?
വാല്‍ നായയോട്: അതു ശരി! ഞാനത് നിന്നോട് ചോദിക്കാന്‍ വരുകയായിരുന്നു.
അങ്ങനെ നായും വാലും പന്തീരാണ്ടു കാലം കലഹം തുടര്‍ന്നു.


10 comments:

Sudhir KK said...

ഇരുപതോളം (അല്പം കൂടുമായിരിക്കും) വാക്കുകളില്‍ ഒരു നിറുങ്ങു കഥ: ആപേക്ഷികം

സു | Su said...

നല്ല കഥ. ഏതെങ്കിലും ഒന്നിനെ പിടിച്ചു കെട്ടൂ.

വല്യമ്മായി said...

അത് നന്നായി

Sreejith K. said...

കൂമേട്ടാ, ചോദിച്ച ചോദ്യം ന്യായം. തന്റെ കുറ്റങ്ങള്‍ കാണാന്‍ നമുക്ക് കഴിയാരില്ല എന്ന് സത്യം വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു.

ഓ.ടോ: വിഭാഗം: നുറുങ്ങു കഥ എന്നത് വെറുതേ ഇട്ടാല്‍ മതിയോ. അത് ലിങ്കായി അല്ലേ ഇടേണ്ടത്?

-B- said...

ആഹാ! നായും കൊള്ളാം, വാലും കൊള്ളാം! നല്ല കഥ. :)

myexperimentsandme said...

പക്ഷേ നായ ആടുന്നില്ലല്ലോ, വാലല്ലേ ആടുന്നത്? അതോ എന്തോ കുലുക്കിപ്പക്ഷിയെപ്പോലെ നായയുടെ ആ ഭാഗങ്ങള്‍ ആടുന്നതുകൊണ്ടാണോ വാലും ആടുന്നത്? അതോ ഇനി...(വേണ്ടല്ലേ).

നായ ആടിയാല്‍ നായാടിയാവുമോ, അതോ വെറും നടിയേ ആവുകയുള്ളോ :)

നല്‍‌ നുറുങ്ങ്.

viswaprabha വിശ്വപ്രഭ said...

ആപേക്ഷികമായി പറഞ്ഞാല്‍ ഇതു കൂമനേയും ബാധിക്കില്ലേ?

തലയാണൊ തിരിയുന്നത് അതോ ഉടലാണോ?

കഴുത്തിനോടു ചോദിക്കണം!

Sudhir KK said...

സു,വല്യമ്മായി,ബിക്കുട്ടി സന്ദര്‍ശിച്ചതിനു വളരെ നന്ദി.
ശ്രീജിത്തനിയാ, ഈ ലിങ്ക് ഇല്ലാതെയും സെര്‍ച്ച് ചെയ്താല്‍ കിട്ടില്ലേ. പിന്നെ ലിങ്കാണെങ്കില്‍ വളരെ വലുതുമാണ്. എളുപ്പ വഴി വല്ലതുമുണ്ടോ?

വക്കാരീ വേണ്ട വേണ്ട...(പിന്മൊഴി..പിന്മൊഴി :))

വിശ്വം. സത്യം പറഞ്ഞാല്‍ കൂമനും(എനിക്ക്) ഇതു തന്നെ പ്രശ്നം. മറ്റുള്ളവന്റെ ഷൂസില്‍ കേറിനില്‍ക്കാനൊന്നും പറ്റാറില്ല മിക്കപ്പോഴും. വക്കാരി സരസമായി പറഞ്ഞ ജയചന്ദ്രന്‍ റ്റാറ്റ തന്നെ!. എഴുതുന്നതും ഇത്തരം നുറുങ്ങു കഥകള്‍ പടച്ചു വിടുന്നതല്ലേ വാക്കുകളിലൂടെ നടക്കുന്നതിനേക്കാള്‍ എളുപ്പം? :)

റീനി said...

നുറുങ്ങു കഥകള്‍ പടച്ചുവിടുന്നത്‌ ഒരു പ്രത്യേക കഴിവാണ്‌.ചിലപ്പോള്‍ വാക്കുകള്‍ കൊണ്ട്‌ പേമാരി പെയ്യിക്കുന്നതിലും effective ആണ്‌ നു
റുങ്ങു കഥകള്‍.

Rasheed Chalil said...

ഇനിയും പന്തീരാണ്ട് കാലം അവര്‍ കലഹം തുടരട്ടേ.. നമുക്കറിയില്ലേ ഇത് ഒരു കാലത്തും തീരാന്‍ പോവുന്നില്ലന്ന്. ഞാന്‍ ആരെയും ഉദ്ദേശിച്ചു പറഞ്ഞതല്ല.

നുറുങ്ങുകഥ അസ്സലായി.


ഇരുട്ടത്ത് കാതോര്‍ത്ത്...