വെയിൽ

ഉറക്കത്തിൽ, ഉണർവ്വിൽ, ഉന്മാദത്തിൽ,
ദിവസേന പറഞ്ഞു തീർക്കാതെ അവസാനിപ്പിച്ച
സ്വപ്നക്കഥകളിൽ,അവയുടെ ഇടവേളകളിൽ,
വായനയ്ക്കും നെടുവീർപ്പിനുമിടയിൽ,
കുട്ടികളോടൊപ്പമുള്ള പൊട്ടിച്ചിരിയുടെ വക്കിൽ,
മുന്നറിയിപ്പുകളില്ലാതെ
ഓലക്കീറുകൾക്കിടയിലൂടെ
അച്ഛന്റെ വെളിച്ചം
പുരയ്ക്ക്ക്കുള്ളിലേക്കു അരിച്ചിറങ്ങാറുണ്ട്.

ഞാനിപ്പോഴും ഉമ്മറപ്പടിയിൽ കാത്തിരിക്കുകയാണ്,
വെയിലു കായാൻ മോഹിച്ച്.

അച്ഛൻ ഇപ്പോഴും

മേഘ ങ്ങ ൾക്കിടയിലൂടെ
സഞ്ചരിക്കുകയാവണം.

7 comments:

Reema Ajoy said...

അച്ഛന്‍

ajith said...

അച്ഛന്‍ മേഘങ്ങള്‍ക്കിടയില്‍ നിന്നും വെളിച്ചം പകര്‍ന്നേക്കാം

Sudhir KK said...

റീമ, അജിത്, വന്നതിനും വായിച്ചതിനും നന്ദി.

Unknown said...

അച്ഛനെയാണെനിക്കിഷ്ടം!!!!!!!!!

Sudhir KK said...

@sumesh vasu നന്ദി. ആ പാട്ടിന്റെ ഒരു സ്വാധീനം എനിക്കും തോന്നാതിരുന്നില്ല.

j3stk said...

The important thing is you get some time to think and write. വളരെ നന്നായിട്ടുണ്ട്.വീണ്ടും എഴുതുക

Sudhir KK said...

@j3stk - വന്നതിനും കമന്റിനും നന്ദി. വീണ്ടും വരുമല്ലോ.


ഇരുട്ടത്ത് കാതോര്‍ത്ത്...