മേല്‍മീശ

അന്ന് സീനിയര്‍ "ഭീമന്‍" സുനിലിന്‍റെ മുന്നില്‍
മേല്‍മീശ വടിച്ച്, തല കുനിച്ച്,
ഓച്ഛാനിച്ചു നില്‍ക്കുമ്പോള്‍
എന്തൊരു നാണക്കേടായിരുന്നു!

ഇപ്പോ മാനേജര്‍ സായിപ്പിന്‍റെ മീറ്റിങ്ങിന്
കൂടെക്കൂടെ തലകുലുക്കിയിരിക്കുമ്പോള്‍
മീശയില്ലാത്ത എനിക്ക്
എന്തെന്നില്ലാത്ത അഭിമാനം തോന്നുന്നു.

കാലത്തിന്‍റെ ഓരോരോ തമാശകളേ!  • കോണ്‍ടെക്സ്റ്റ്: മാര്‍ച്ച് 15, 2010 - ന് ഓഫീസിലിരുന്ന് എഴുതേണ്ടി വന്നത്
  • ഡിസ്ക്ലെയിമര്‍: ഇതിലെ നായകന്‍ ഞാനല്ല, എനിക്കു നല്ല വീരപ്പന്‍ മീശയുണ്ട്.
  • ഇന്‍സ്പിറേഷന്‍: "ബസ്" യാത്രയ്ക്കിടയില്‍ ആരോ മീശയെപ്പറ്റി പറയുന്നത് കേട്ടു.

4 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:) കൊള്ളാം..

--

കെ ആര്‍ ടോണി യുടെ ഒരു കവിത...


**ഓച്ചാനം**

ഓച്ചാനിച്ചു നിന്നു മടുത്തു

ഇപ്പോള്‍ മരങ്ങളെയും മൃഗങ്ങളെയും വരെ കണ്ടാല്‍
ഓച്ചാനിക്കാന്‍ തോന്നും.
എത്രകാലമായി ഓരോരോ വിടുവായന്മാരുടെയും
മന്ദബുദ്ധികളുടെയും അല്പന്മാരുടെയും മുന്‍പില്‍
ഓച്ചാനിച്ചു നില്‍ക്കുന്നു !
ഇനി ആരെയും ഓച്ചാനിക്കുകയില്ലെന്നുറച്ച്
തലയുയര്‍ത്തി നടക്കുമ്പോള്‍
എതിരെ ഒരാള്‍ വരുന്നു - അയാള്‍ എന്നെ ഓച്ചാനിച്ചു !

എത്ര ഓച്ചാനിച്ചു നിന്നിട്ടാണ്
ഇപ്പോള്‍ ഓച്ചാനിക്കപ്പെടുന്നതെന്നോറ്ക്കുമ്പോള്‍
വീണ്ടും ഓച്ചാനം വരുന്നു !
--

sm sadique said...

മീശയുടെ ഒരു ഗതികേട് ; മീശയില്ലാത്തവന്റെയും .

Uma said...
This comment has been removed by the author.
Uma said...

മീശ വെക്കാനും വേണോ വല്ലവന്റെയും ഒത്താശ? എന്റീശോയേ!


ഇരുട്ടത്ത് കാതോര്‍ത്ത്...