മണ്ണിര


ഇഴഞ്ഞിഴഞ്ഞാണെങ്കിലും
ചൂണ്ടമുനയിൽ ഒടുങ്ങാനുള്ളതെങ്കിലും
ഇരയെന്നെന്നെ വിളിക്കരുത്
ഇര
എന്റെ പേരല്ല
ജാതിപ്പേരുമല്ല
വിളിപ്പേരു പോലുമല്ല
ആയിരത്താണ്ടുകൾ മടുക്കാതെ
വളഞ്ഞിഴഞ്ഞെന്നെ പിന്തുടരുന്ന
ഒരു നേരാണ്

12 comments:

ഇ.എ.സജിം തട്ടത്തുമല said...

ഈ ബ്ലോഗ്ഗർക്ക് ഒരു അജ്ഞാത നാ‍മം പോലുമില്ലാതെ മരപ്പൊത്തിലിരിപ്പാണോ? കവിത വായിച്ചു. കൊള്ളാം. ആശംസകൾ!

Unknown said...

ഇഷ്ടപ്പെട്ടു

Sudhir KK said...

സജിം, അജ്ഞാതനാമമൊക്കെ ഒരു ബോറല്ലേ :) കവിത വായിച്ചതിനും പ്രൊത്സാഹനത്തിനും നന്ദി.

+sumesh vasu നന്ദി, വീണ്ടും വരുമല്ലോ.:

ajith said...

മണ്‍വിരയാണ് മണ്ണിരയായതെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതാര്...അവര്‍ ഇരയല്ല പ്രകൃതിയുടെ കലപ്പയെന്നൊക്കെ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതാര്?

ഇ.എ.സജിം തട്ടത്തുമല said...

സുധീർ,

താങ്കൾ യഥാർത്ഥ നാമത്തിൽ തന്നെ കമന്റിൽ വന്നു. നന്ദി!

Unknown said...

karshakarude suhruth, mannine phalaphooyishtamaakkunna nammude njaanjooL

Sudhir KK said...

അജിത് : ഇരകളാക്കപ്പെട്ടവരുടെ ഒക്കെ ചരിത്രം ആണത്. 
jitin : വന്നതിനും അഭിപ്രായങ്ങൾക്കും നന്ദി.

African Mallu said...

നല്ല സങ്കല്‍പം ..നല്ല കവിത

Sudhir KK said...

+AFRICAN MALLU, പ്രോത്സാഹനത്തിനും കവിത വായിച്ചതിനും വളരെ നന്ദി.

ശിഹാബ് മദാരി said...

ഇതേ കവിത മുനീറ നരിക്കോടൻ എന്നാ ഒരു സ്ത്രീ അവരുടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ടല്ലോ ... (കഴിവുകൾ ) . സത്യത്തിൽ ഇത് ആർ എഴുതിയത് ആണ് ? .
uneera Narikodan
Dubai-ല്‍ നിന്ന് ഏപ്രില്‍ 20
''ഇഴഞ്ഞിഴഞ്ഞാണെങ്കിലും ചൂണ്ട മുനയിൽ
ഒടുങ്ങാൻ ഉള്ളതാണെങ്കിലും
ഇരയെന്ന് എന്നെ വിളിക്കരുത്. .
ഇര എന്റെ പേരല്ല....
ജാതി പേരുമല്ല .....
വിളിപ്പേരുമല്ല....
ആയിരത്താണ്ടുകൾ മടുക്കാതെ വളഞ്ഞ് ഇഴഞ്ഞ്
എന്നെ പിന്തുടരുന്ന ഒരു നേരാണ്
പ്രതിഫലം പറ്റാതെയാണ് ദൈവം
എന്നെയും ഭൂമിയിലേക്ക്‌ ഇറക്കിയത്
ഞാനും ഒരു മണ്ണിര
മണ്ണിന് മുകളിൽ ജീവിക്കുന്ന മണ്ണിര

മുനീറ നരിക്കോടൻ
21 ഇഷ്ടം · · പങ്കുവെയ്ക്കുക

Sivasankaran Karavil, Manju Varghese, കൂടാതെ മറ്റു 81 പേരും ഇതിഷ്ടപ്പെടുന്നു.
View 18 more comments
Sadiq Thrithala Sadiq മുനീറയുടെ ഇത് വരെ വായിച്ചിട്ടുള്ളതിൽ .. എനിക്ക് നന്നായി തോന്നുന്നകവിത , ഗുഡ് ..
ഏപ്രില്‍ 22 4:11pm-ന് · 1 ഇഷ്ടം · 2
Muneera Narikodan thankx all
ഏപ്രില്‍ 23 4:05am-ന് · 1 ഇഷ്ടം
Unni Krishnan സത്യവര്തായ വരികള്‍ മനോഹരം ......!!!!
ഏപ്രില്‍ 23 11:09am-ന് · 1 ഇഷ്ടം
Kunchava Pt Valapuram Very good
മൊബൈല്‍ ഉപയോഗിച്ച് ചൊവ്വാഴ്ച 9:12am-ന് · 1 ഇഷ്ടം

ശിഹാബ് മദാരി said...

pls listen to this Blog . they had posted the same poem on April / 2013 ... have a look Suhdhee
http://muneeranarikodan.blogspot.ae/

Sudhir KK said...

ശിഹാബ്, കോപി ശ്രമം ചൂണ്ടിക്കാണിച്ചതിനു നന്ദി. താങ്കൾ വന്ന് കമന്റ് ഇടാൻ മെനക്കെട്ടില്ലെങ്കിൽ ഞാനായിട്ട് അതറിയാൻ സാധ്യത കുറവാണ്. വളരെ, വളരെ നന്ദി.


ഇരുട്ടത്ത് കാതോര്‍ത്ത്...