മുഖക്കണ്ണാടി

ക്രൂരനായ ഒരു സുഹൃത്താണ്
മുഖക്കണ്ണാടി

ചിലപ്പോള്‍ മുഖക്കുരു കാട്ടിത്തന്ന്
അതെന്നെ പരിഹസിക്കുന്നു

പിന്നൊരിക്കല്‍ എന്‍റെ മുഖകാന്തിയെപറ്റി
വാനോളം പ്രശംസിക്കുന്നു.

മറ്റൊരിക്കല്‍ എന്‍റെ ജരയും നരയും കാട്ടി
സഹതപിക്കുന്നു.

എന്നിട്ടും ഒരു കാമുകിയോടെന്ന പോലെ
ഞാനെന്നും കണ്ണാടിയുടെ മുന്നിലെത്തുന്നു,
ആവേശത്തോടെ സല്ലപിക്കുന്നു.

എനിക്കറിയാഞ്ഞിട്ടല്ല,
മുഖക്കണ്ണാടി ക്രൂരനായ
സുഹൃത്താണെന്ന്.

3 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

മരപ്പൊത്തിലിലെ കൂമന്‍ കൂവല്‍ വീണ്ടും..
സന്തോഷം. :)

ചങ്ങാതി നന്നായില്ലെങ്കില്‍
കണ്ണാടി വേണ്ടിവരുമോ?

jaiman said...

the mirror is always a live biography that evades any dressing or editing rightly pointed out by the writter

കൂമന്‍സ് | koomans said...

വഴിപോക്കന്‍, jaiman, വന്നതിനും വായിച്ചതിനും നന്ദി.


ഇരുട്ടത്ത് കാതോര്‍ത്ത്...